വാഷിങ്ടൺ: ചിരിക്കുന്നതിനിടയിൽ നിലതെറ്റി കെട്ടിടത്തിെൻറ ബാൽക്കണിയിൽനിന്ന് വീണ് അധ്യാപിക മരിച്ചു. യു.എസിലെ ഷാരോൺ റിഗോളി സിഫേർണോ (50) ആണ് മെക്സികോയിൽ മരിച്ചത്. അമേരിക്കയിലെ െപൻസിൽേവനിയ കാർലസ് സ്കൂളിലെ അധ്യാപികയാണ് ഇവർ. കുടുംബസമേതം മെക്സികോയിൽ വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു.
കെട്ടിടത്തിെൻറ മുകൾഭാഗത്ത് ഒരു ബെഞ്ചിലിരുന്ന് പൊട്ടിച്ചിരിക്കവെ നില തെറ്റി പിറകിലേക്ക് മറയുകയായിരുന്നു. മരിച്ച സ്ത്രീയുടെ സഹോദരനാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. കെട്ടിടത്തിന് സുരക്ഷ വലയങ്ങൾ ഇല്ലായിരുന്നുവെന്ന് സഹോദരൻ ആരോപിക്കുന്നു. നിലത്തുവീണ ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.