വാഷിങ്ടൺ: യു.എസിൽനിന്ന് െഎ.എസിൽ ചേർന്ന യുവതിയെ തിരികെ വരാൻ അനുവദിക്കില്ലെന് ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഹുദ മുതാനയെ (24) രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്ന് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോക്ക് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്. സിറിയയിലെ െഎ.എസ് ഭീകരരുടെ പതനത്തിനു ശേഷം യു.എസിലേക്ക് മടങ്ങിവരാൻ ഹുദ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഹുദ യു.എസ് പൗരയല്ലെന്നും രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും നേരത്തേ പോംപിയോ അറിയിച്ചിരുന്നു.
എന്നാൽ, ഹുദക്ക് യു.എസ് പൗരത്വമുണ്ടെന്നാണ് കുടുംബവും അഭിഭാഷകനും വാദിക്കുന്നത്. ഹുദക്ക് നിയമാനുസൃത പാസ്പോർട്ട് ഉണ്ടെന്നു അഭിഭാഷകൻ ഹസൻ ശിബിലി വ്യക്തമാക്കി. 20ാം വയസ്സിലാണ് യു.എസ് സംസ്ഥാനമായ അലബാമയിൽനിന്ന് ഹുദ െഎ.എസിൽ ചേരാൻ സിറിയയിലെത്തിയത്. തുർക്കി സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പെങ്കടുക്കാൻ പോകുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.