ലോ​ക മു​ത്ത​ശ്ശ​ൻ 121ാം വ​യ​സ്സി​ൽ അ​ന്ത​രി​ച്ചു

സാ​ൻ​ഡി​യാ​ഗോ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മു​ള്ള വ്യ​ക്തി​യാ​യി​ട്ടും ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടാ​തെ പോ​യ ചി​ലി സ്വ​ദേ​ശി സി​ലി​നോ വി​ല്ല​നോ​ര ജ​റ​മി​ല്ലോ 121ാം വ​യ​സ്സി​ൽ വി​ട​വാ​ങ്ങി. ബു​ധ​നാ​ഴ്​​ച ചി​ലി ന​ഗ​ര​മാ​യ സാ​ൻ ജോ​സ്​ ഡി ​മാ​രി​ക്വി​ന​യി​ലാ​യി​രു​ന്നു അ​ന്ത്യം. 1896 ജൂ​ലൈ 25നാ​ണ്​ സി​ലി​നോ ജ​നി​ച്ച​ത്.

അ​തേ​സ​മ​യം, ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ്യ​ക്​​തി​യാ​യി ഗി​ന്ന​സ്​ ബു​ക്ക്​ അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചി​ല്ല. വാ​രി​യെ​ല്ലു​ക​ൾ പൊ​ട്ടി​യ​തു​മൂ​ലം ഒ​രാ​ഴ്​​ച​യാ​യി കി​ട​പ്പാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ ഒാ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ക​യും​ചെ​യ്​​തു. ഇ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഡോ​ക്​​ട​ർ​മാ​ർ. എ​ന്നാ​ൽ ശ്വാ​സ​കോ​ശ​രോ​ഗ​വും  മൂ​ർഛി​ച്ചു. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു സിലി​നോ. 

Tags:    
News Summary - World's Oldest Man Dies at Age 121 in Chile-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.