അ​േമരിക്കൻ എതിർപ്പ്​ പരിഗണിക്കുന്നില്ല; റഷ്യ-ജർമനി വാതക പൈപ്പ്​ ലൈൻ പൂർത്തിയാക്കും –മെർകൽ

ബർലിൻ: ബാൾട്ടിക്​ സമുദ്രത്തിന്​ അടിയിലൂടെ സ്ഥാപിക്കുന്ന റഷ്യ-ജർമനി വാതക പൈപ്പ്​ ലൈൻ (നോർഡ്​ സ്​ട്രീം 2) പൂർത്തിയാക്കുകയാണ്​ ലക്ഷ്യമെന്ന്​ ജർമൻ ചാൻസലർ അംഗല മെർകൽ. ദീർഘകാലമായി അമേരിക്ക എതിർക്കുന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകാനാണ്​ ജർമനി ഉദ്ദേശിക്കുന്നത്​. വാതക പൈപ്പ്​ ലൈനും റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനിക്ക്​ ചികിത്സ ലഭ്യമാക്കുന്നതും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അവർ വ്യക്​തമാക്കി.

പ്രകൃതിവാതകത്തിന്​​ ജർമനി റഷ്യയെ ആശ്രയിക്കുന്നത്​ യൂറോപ്പി​െൻറ സുരക്ഷയെ ബാധിക്കുമെന്ന്​ പറഞ്ഞാണ്​ അമേരിക്ക എതിർക്കുന്നത്​. മെർകലി​െൻറ മണ്ഡലത്തിലുള്ള മുക്​റൻ തുറമുഖത്തിനെതിരെ ഉപരോധം നടപ്പാക്കുമെന്ന്​ മൂന്ന്​ റിപ്പബ്ലിക്കൻ സെനറ്റർമാർ ഭീഷണി മുഴക്കിയിരുന്നു.

അമേരിക്കയുടെ പ്രാദേശിക ഉപരോധങ്ങൾക്ക്​ ജർമനി എതിരാണെന്നും മെർകൽ പറഞ്ഞു. നാവൽനിക്ക്​ രോഗം ബാധിച്ചത്​ സംബന്ധിച്ച്​ റഷ്യ സുതാര്യ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്​. അമേരിക്ക യൂറോപ്പിലേക്ക്​ ദ്രവീകൃത പ്രകൃതിവാതകം വിൽക്കാനും ഉദ്ദേശിച്ചിട്ടുണ്ട്​. ഇതും റഷ്യയിൽനിന്നുള്ള പൈപ്പ്​​ലൈൻ പദ്ധതിയെ എതിർക്കാൻ കാരണമാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.