ബർലിൻ: പൊള്ളുന്ന ചൂടു വകവെക്കാതെ പുതിയ ചാൻസലെറ തെരഞ്ഞെടുക്കാൻ ജർമൻ ജനത പോളിങ്ബൂത്തിലെത്തി. തെരഞ്ഞെടുപ്പ് ഫലം നാളെയറിയാം. ജർമൻ ഏകീകരണം നടന്ന 1990 നു ശേഷം അംഗല മെർകൽ മത്സരിക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. 16 വർഷത്തെ ഭരണത്തിനുശേഷമാണ് ജർമനിയിലെ ആദ്യവനിത ചാൻസലർ ആയ മെർകൽ അരങ്ങൊഴിഞ്ഞത്.
ജനാധിപത്യത്തിെൻറ കെട്ടുറപ്പിനും സുസ്ഥിരഭാവിക്കുമായി എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് ജർമൻ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമിയർ ആഹ്വാനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്് നടന്നത്. കൺസർവേറ്റിവ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ(സി.ഡി.യു), സെൻറർ ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി(എസ്.പി.ഡി ) ,ബവേറിയൻ സിസ്റ്റർ പാർട്ടി, ദ ക്രിസ്ത്യൻ സോഷ്യൽ യൂനിയൻ(സി.എസ്.യു), ഗ്രീൻ പാർട്ടി എന്നിവയാണ് ജർമനിയിലെ പ്രധാന പാർട്ടികൾ. സി.ഡി.യു-സി.എസ്.യു സഖ്യത്തെ പിന്തള്ളി എസ്.പി.ഡി നേരിയ മുൻതൂക്കം നേടുമെന്നാണ് അഭിപ്രായ സർവേഫലം.
ഇന്ത്യയെ പോലെ തന്നെ ഫെഡറല്‍ സംവിധാനവും പാര്‍ലമെൻററി ജനാധിപത്യവും പിന്തുടരുന്ന ജർമനിയില്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രണ്ടു വോട്ടുകളാണ് ഒരു വോട്ടർക്കുള്ളത്. ഇതില്‍ ഒന്ന് അതത് പ്രവിശ്യയിലെ എം.പിയെ നേരിട്ടു െതരഞ്ഞെടുക്കാനുള്ള നേരിട്ടുള്ള വോട്ടാണ്. രണ്ടാമത്തേത് ഇഷ്ടമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിക്കും ചെയ്യാം. പാര്‍ട്ടിക്ക് കൊടുക്കുന്ന ഈ രണ്ടാമത്തെ വോട്ടുകളില്‍ അഞ്ചു ശതമാനം എങ്കിലും നേടുന്ന പാര്‍ട്ടികള്‍ക്ക് അവര്‍ക്ക് കിട്ടിയ വോട്ടുകളുടെ ആനുപാതികാടിസ്ഥാനത്തില്‍ പാര്‍ലമെൻറിലെ പകുതി സീറ്റുകള്‍ വിഭജിക്കപ്പെടും.
ബാക്കി പകുതിയിലേക്ക് നേരിട്ടു െതരഞ്ഞെടുക്കപ്പെടുന്ന എം.പിമാരും ഉള്‍ക്കൊള്ളുന്നതാണ് ജർമന്‍ പാര്‍ലമെൻറായ ബുണ്ടെഷ്താഗ്. ഒപ്പം ഇന്ത്യയിലെ പോലെ തന്നെ അതത് ഫെഡറല്‍ സംസ്ഥാനങ്ങളിലെ അസംബ്ലി അംഗങ്ങള്‍ െതരഞ്ഞെടുത്തു അയക്കുന്ന രാജ്യസഭക്ക് തുല്യമായ ബുണ്ടെസ്രത്ത് കൂടി ഉള്‍ക്കൊള്ളുന്നതാണ് ജർമനിയിലെ കേന്ദ്ര നിയമ നിർമാണ സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.