ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ 65ൽ കുറയാത്ത കെട്ടിട സമുച്ചയമുള്ള മറ്റൊരു ഗ്രാമം കൂടി ചൈന നിർമിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ.
2019ൽ എടുത്തു ഉപഗ്രഹ ചിത്രത്തിൽ തരിശായി കിടന്ന സ്ഥലമാണ് ഇപ്പോൾ ഗ്രാമമായി മാറിയത്. അരുണാചലിൽ ചൈന നേരത്തെ നിർമിച്ച ഗ്രാമത്തിൽനിന്ന് 93 കിലോമീറ്റർ അകലെയാണിത്. ആദ്യ ഗ്രാമം നിർമിച്ച കാര്യം ഈയിടെ അമേരിക്കയുടെ പ്രതിരോധ വിഭാഗം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ കടുത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തു.
അന്താരാഷ്ട്ര അതിർത്തിക്കും യഥാർഥ നിയന്ത്രണ രേഖക്കും (എൽഎ.സി) ഇടയിലായി ഇന്ത്യൻ ഭാഗത്തേക്ക് ആറു കിലോമീറ്റർ മാറിയാണ് ചൈനയുടെ രണ്ടാമത്തെ കെട്ടിട സമുച്ചയം. ആഗോള തലത്തിൽ പ്രമുഖരായ മാക്സർ ടെക്നോളജീസ് ആൻഡ് പ്ലാനറ്റ് ലാബ്സിേൻറതാണ് ഉപഗ്രഹ ചിത്രങ്ങൾ. കേന്ദ്രസർക്കാർ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.