മാലെ: മാലദ്വീപിന്റെ തലസ്ഥാനമായ മാലെ സിറ്റിയിൽ ഗാരേജിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച മാവേയോ മോസ്കിന് സമീപമുള്ള എം നിരുഫെഹിയിലെ കാർ റിപ്പയർ ഗാരേജിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 10 പേരിൽ രണ്ട് ബംഗ്ലാദേശികളാണ്. അവസാനത്തെ മൃതദേഹം തിരിച്ചറിഞ്ഞതായും ഇത് ഇന്ത്യൻ പുരുഷനാണെന്നും സൺ ഓൺലൈൻ ഇന്റർനാഷനൽ റിപ്പോർട്ട് ചെയ്തു.
നാലു സ്ത്രീകളും ആറു പുരുഷന്മാരുമാണ് മരിച്ചത്. ഒരു പുരുഷനും സ്ത്രീയും ബംഗ്ലാദേശ് സ്വദേശികളാണ്. താഴത്തെ നിലയിൽ ഗാരേജുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് താമസിച്ചിരുന്നത്. മരിച്ചവരുടെ വിവരങ്ങൾ അതത് രാജ്യങ്ങളുടെ എംബസികളുമായും പങ്കിട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.