ജപ്പാനിൽ ഒരു മന്ത്രികൂടി രാജിവെച്ചു; ഒരു മാസത്തിനിടെ രാജിവെക്കുന്ന മൂന്നാം മന്ത്രി

ടോക്കിയോ: ജപ്പാനിൽ ഒരു മന്ത്രി കൂടി രാജിവച്ചു. ആഭ്യന്തരകാര്യ മന്ത്രി മിനോരു ടെറാഡയാണ് രാജിവച്ചത്. പ്രധാനമന്ത്രി ഫുമിയോ കിഷിദ ആരോപണവിധേയനായ ഫണ്ടിങ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് രാജി. ഇതോടെ രാജ്യത്ത് ഒരു മാസത്തിനിടെ രാജിവക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മിനോരു.

പ്രധാനമന്ത്രി തന്നെ പുറത്താക്കാൻ ഒരുങ്ങുന്നതായുള്ള മാധ്യമ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ആഭ്യന്തര മന്ത്രി തെരാഡ, കിഷിദക്ക് രാജി സമർപ്പിക്കുകയായിരുന്നു. അതേസമയം, റിപ്പോർട്ടുകളെ കുറിച്ച് പ്രതികരിക്കാൻ കിഷിദയുടെ ഓഫീസ് തയാറായില്ല. മൂന്നാമത്തെ മന്ത്രിയുടേയും രാജിയെ തുടർന്ന് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് കിഷിദ സർക്കാർ.

Tags:    
News Summary - Another minister resigns in Japan; Third minister to resign in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.