ക്ലിയോപാട്രയുടെ കല്ലറ തിരയവെ കണ്ടെത്തിയ ജ്യാമിതീയ നിർമിതിയിൽ അദ്ഭുതം കൂറി പുരാവസ്തു ഗവേഷകർ

കൈറോ: പുരാതന നഗരമായ തപോസിരിസിലെ മാഗ്നയിലെ ക്ഷേത്രത്തിനടിയിൽ കണ്ടെത്തിയ ജ്യാമിതീയ നിർമിതിയിൽ അദ്ഭുതപ്പെട്ടിരിക്കയാണ് പുരാവസ്തു ഗവേഷകർ. ഈജിപ്തിന്റെ തീരത്ത് കണ്ടെത്തിയ ഈ ജ്യാമിതീയ നിർമിതി നാശത്തിന്റെ വക്കിലാണ്.

ക്ഷേത്രത്തിന്റെ ഉപരിതലത്തിൽ നിന്ന് 43 അടി താഴെയാണ് നിർമിതി കണ്ടെത്തിയത്. രണ്ട് മീറ്റർ ഉയരമുള്ള ഈ തുരങ്കത്തിന്റെ വാസ്തുവിദ്യ രൂപകൽപന ഗ്രീസിലെ ജൂബിലിനോസ് ടണലിനോട് സാമ്യമുള്ളതാണെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ക്ലിയാപാട്രയുടെ നഷ്ടപ്പെട്ട ശവകുടീരം തേടി 2004 മുതൽ തിരച്ചിലിൽ ആണ് ഗവേഷകർ. 

Tags:    
News Summary - Archaeologists discover geometric miracle while searching for cleopatra's tomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.