ധാക്ക: മ്യാന്മറിലെ മുസ്ലിം ന്യൂനപക്ഷമായ റോഹിങ്ക്യകൾക്കെതിരെ സൈന്യം നടത്തിയ വംശഹത്യക്കെതിരായ കേസ് അർജൻറീനയിലെ കോടതി പരിഗണിക്കും. ബ്വേനസ് അയേഴ്സിലെ ഫെഡറൽ ക്രിമിനൽ കോടതിയുടെ രണ്ടാം ചേംബറാണ് കേസ് പരിഗണിക്കുകയെന്ന് യു.കെ കേന്ദ്രമായ ബർമീസ് റോഹിങ്ക്യ ഓർഗനൈസേഷൻ യു.കെ (ബ്രൗക്) അറിയിച്ചു.
അർജൻറീനൻ കോടതിയുടെ നടപടി റോഹിങ്ക്യൻ ജനതക്ക് മാത്രമല്ല, അടിച്ചമർത്തപ്പെട്ട മുഴുവനാളുകൾക്കും പ്രതീക്ഷ പകരുന്നതാണെന്ന് ബ്രൗക് പ്രസ്താവനയിൽ അറിയിച്ചു. വംശഹത്യ നടത്തിയവർക്ക് ഒളിക്കാൻ ഇടമില്ലെന്ന സന്ദേശമാണ് അർജൻറീന നൽകുന്നതെന്ന് ബ്രൗക് പ്രസിഡൻറ് ടുൻ ഖിൻ പറഞ്ഞു. 2019 നവംബറിലാണ് അർജൻറീന കോടതിയിൽ ബ്രൗക് ഹരജി നൽകിയത്.
റോഹിങ്ക്യൻ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ നടന്ന മുഴുവൻ അതിക്രമങ്ങളും കേസിെൻറ പരിധിയിൽ വരും. റോഹിങ്ക്യൻ വംശഹത്യയുമായി ബന്ധപ്പെട്ട് കേസെടുക്കുന്ന ആദ്യ രാജ്യമാണ് അർജൻറീനയെന്ന് ബ്രൗക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.