വാഷിങ്ടൺ: ഏകദേശം 32,000 കോടി രൂപ ചെലവിൽ ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകൾ (എം.ക്യു9-ബി) മെച്ചപ്പെട്ട സമുദ്ര സുരക്ഷ നൽകുമെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും ഉപകരിക്കും. ഈ ഡ്രോണുകളുടെ പൂർണ ഉടമസ്ഥാവകാശവും അമേരിക്ക ഇന്ത്യക്ക് കൈമാറും.
2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയാണ് യു.എസ് പ്രതിരോധ കമ്പനി ജനറൽ അറ്റോമിക്സിൽനിന്ന് ഡ്രോണുകൾ വാങ്ങാനുള്ള വൻ ഇടപാട് പ്രഖ്യാപിച്ചത്. ഏറെ ഉയരത്തിൽ പറന്ന് പ്രഹരിക്കാൻ ശേഷിയുള്ള ഡ്രോണുകളിൽ 15 എണ്ണം (സീഗാർഡിയൻ) ഇന്ത്യൻ നാവികസേനക്കും എട്ടുവീതം (സ്കൈ ഗാർഡിയൻ) വ്യോമസേനക്കും കരസേനക്കുമായാണ് നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.