വാഷിങ്ടൺ: യു.എസിൽ പെൻസൽവേനിയയിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം തോക്കുമായി രണ്ട് പേർ അറസ്റ്റിൽ. ജോഷ്വോ മാസിയസ്(42), അേൻറാണിയ ലാമോട്ട(61) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിർജീനിയയിൽ നിന്നാണ് ഇരുവരും തോക്കുമായി പെൻസൽവേനിയയിൽ എത്തിയത്. വിർജീനിയയിൽ നിന്ന് തോക്കുമായി പെൻസൽവേനിയയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
പെൻസൽവേനിയയിലേക്ക് രണ്ട് പേർ തോക്കുമായി കടന്നിട്ടുണ്ടെന്ന വിവരം എഫ്.ബി.ഐയാണ് കൈമാറിയത്. തുടർന്ന് പൊലീസ് ഇവരുടെ വാഹനം തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് കമ്മീഷണർ ഡാനില്ല ഔട്ട്ലാ പറഞ്ഞു.
ലാമോട്ടയിൽ നിന്ന് 9എം.എം ബെററ്റാ ഹോൾസ്റ്ററും ജോഷ്വോയിൽ നിന്ന് .40-കാലിബെർ ബെററ്റ തോക്കുമാണ് പിടിച്ചെടുത്തതത്. സീരിയൽ നമ്പറില്ലാത്ത തോക്കുകളാണ് ഇരുവരിൽ നിന്നും പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. നേരത്തെ യു.എസ് തെരഞ്ഞെടുപ്പിൻെറ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരുപറ്റം ആളുകൾ ഫേസ്ബുക്കിൽ കലാപാഹ്വാനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തോക്കുമായി രണ്ട് പേർ അറസ്റ്റിലാവുന്നത്. യു.എസ് തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാവുന്ന സംസ്ഥാനമാണ് പെൻസൽവേനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.