ബകു/യെരവാൻ: ഒരാഴ്ചയിലധികമായി തുടരുന്ന അർമീനിയ-അസർബൈജാൻ സംഘർഷം വൻ നഗരങ്ങളിലേക്കും പടരുന്നു. അസർബൈജാനിനുള്ളിൽ അർമീനിയൻ വംശജർക്ക് ഭൂരിപക്ഷമുള്ള നഗോർണോ- കരോബാഗ് പ്രദേശം േകന്ദ്രീകരിച്ച് നടന്ന സംഘർഷമാണ് കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിച്ചത്. അസർബൈജാനിലെ രണ്ടാമത്തെ വലിയ നഗരമായ ഗഞ്ചയിലെ സൈനിക വിമാനത്താവളത്തിൽ അർമീനിയ ആക്രമണം നടത്തി.
നഗോർണോ-കരോബാഗ് തലസ്ഥാനമായ സ്റ്റെപാനകേർട്ടിൽ അസർബൈജാൻ നടത്തിയ ഷെല്ലാക്രമണത്തിന് തിരിച്ചടിയായാണ് ഗഞ്ചയിലെ ആക്രമണമെന്ന് അർമീനിയൻ വംശജർ വ്യക്തമാക്കി.
ഗഞ്ചയിലെ നാശനഷ്ടങ്ങളെക്കുറിച്ച് അസർബൈജാൻ അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം, നിരവധി കെട്ടിടങ്ങൾ തകർന്നതിെൻറ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുന്നത് യുദ്ധ ഭീതി വർധിപ്പിച്ചിട്ടുണ്ട്. നഗോർണോ-കരോബാഗിലെ ഏഴു ഗ്രാമങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തതായി അസർബൈജാൻ സൈന്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.