ഇസ്തംബൂൾ: പതിറ്റാണ്ടുകൾ നീണ്ട നയതന്ത്ര പ്രതിസന്ധിക്ക് അവസാനം കുറിക്കാൻ തുർക്കിയും അർമീനിയയും. അർമീനിയൻ വിദേശകാര്യമന്ത്രി അറാറത്ത് മിർസോയൻ മാർച്ചിൽ തുർക്കി സന്ദർശിക്കും. തുർക്കി വിദേശകാര്യമന്ത്രി മെവ് ലുത് കാവുസോഗ്ലു ആണ് ഇക്കാര്യം അറിയിച്ചത്.
വിവിധ വിഷയങ്ങളിൽ വിരുദ്ധ ധ്രുവങ്ങളിലുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അവസാനിക്കുന്നത് 1990 കളിലാണ്. 1915 ലെ അർമീനിയൻ കൂട്ടക്കൊല മുതലുള്ള പ്രശ്നങ്ങളാണ് ഇരുരാജ്യങ്ങളെയും അകറ്റിയത്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം ആദ്യം ഉദ്യോഗസ്ഥതല ചർച്ചകൾ നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് മാർച്ചിലെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.