അ​റ​സ്റ്റ് വാ​റ​ന്റ്; മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് ജാ​മ്യം

ഇ​സ്‍ലാ​മാ​ബാ​ദ്: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വ​നി​ത ജ​ഡ്ജി​ക്കു​മെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​റ​കെ കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന് ജാ​മ്യം അ​നു​വ​ദി​ച്ചു.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ദം കേ​ൾ​ക്ക​ലി​ന് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നേ​ര​ത്തെ അ​റ​സ്റ്റ് വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലൂ​ടെ​യാ​ണ് ഇം​റാ​ൻ ഖാ​ൻ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്. ​

അ​തി​നു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം രാ​ജ്യ​ത്തു​ട​നീ​ളം റാ​ലി​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു റാ​ലി​യി​ലാ​ണ് വനിത ജഡ്ജിക്കും പൊലീസിനുമെതിരെ വി​വാ​ദ പ​രാ​മ​ർ​ശം ഉ​ണ്ടാ​യ​ത്.

Tags:    
News Summary - Arrest warrant against ex-Pakistan PM Imran Khan for remark against judge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.