യുനൈറ്റഡ് നാഷൻസ്: ആഭ്യന്തരയുദ്ധം അലങ്കോലമാക്കിയ സിറിയയിൽ 1.1 കോടി ആളുകൾ മാനുഷിക സഹായം തേടുന്നവരാണെന്ന് െഎക്യരാഷ്ട്രസഭ. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരുമിത്. വടക്കൻ സിറിയയിലെ 40 ലക്ഷം ആളുകൾക്ക് യു.എൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ സഹായം എത്തിക്കുന്നുണ്ട്. എന്നാൽ ഡിസംബറോടെ അത് അവസാനിക്കുമെന്ന് യു.എൻ മനുഷ്യാവകാശ മേധാവി മാർക് ലോകോക്ക് രക്ഷാസമിതിയെ അറിയിച്ചു.
അതിന് പകരം സംവിധാനം കണ്ടെത്തിയിട്ടില്ലാത്തതിനാൽ സ്ഥിതിഗതികൾ കൂടുതൽ ദയനീയമാകുമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. കൊടുംപട്ടിണിയിലേക്കും ഗുരുതരമായ രോഗാവസ്ഥയിലേക്കുമാണ് സിറിയൻ ജനതയെ അത് തള്ളിവിടുക. ഈ ദുരവസ്ഥകൾക്കിടയിലും വിമതമേഖലയായ ഇദ്ലിബിൽ വ്യോമാക്രമണം തുടരുകയാണ്.
രണ്ടുദിവസത്തിനിടെ 100ലേറെ വ്യോമാക്രമണങ്ങളാണ് ഇവിടെ നടന്നത്. ഇദ്ലിബിൽനിന്ന് സിറിയയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂട്ടപ്പലായനം തുടരുകയാണെന്നും ലോ കോക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.