ഇസ്ലാമാബാദ്: 13 വയസ്സുള്ളപ്പോൾ വീടുവിടാൻ നിർബന്ധിതയായി, ശാരീരികമായും മാനസികമായും ബന്ധുക്കളുടെ നിരന്തര പീഡനം ഏറ്റുവാങ്ങി, കാമുകൻ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു... സംഭവബഹുലമാണ് നയാബ് അലി എന്ന ട്രാൻസ്ജൻഡർ യുവതിയുടെ ജീവിതം.
എല്ലാം ധീരമായി ചെറുത്ത ഇൗ യൂനിവേഴ്സിറ്റി ബിരുദധാരി അടുത്താഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ്. അധികാരത്തിെൻറയോ സർക്കാർ സംവിധാനങ്ങളുടെയോ ഭാഗമാകാതെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയില്ല എന്നു തിരിച്ചറിഞ്ഞാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് നയാബ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്താനിൽ മുെമ്പങ്ങുമില്ലാത്തവിധം നിരവധി ട്രാൻസ്ജൻഡർമാർ മത്സരരംഗത്ത് സജീവമാണ്.
ഹിജ്റ അഥവാ ഖ്വാജ സിറ എന്ന പേരിലാണ് പാകിസ്താനിൽ ട്രാൻസ്ജൻഡർമാർ അറിയപ്പെടുന്നത്. ഏറെക്കാലമായി അവർ വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിൽ വിവേചനം നേരിടുകയാണ്. ഇക്കഴിഞ്ഞ മേയിൽ ട്രാൻസ്ജൻഡർ വ്യക്തികളുടെ അവകാശസംരക്ഷണത്തിനായി പാകിസ്താൻ പുതിയ നിയമം പാസാക്കിയിരുന്നു. അവർക്ക് ദേശീയ തിരിച്ചറിയൽ കാർഡുകളും പാസ്പോർട്ടും നൽകി.
ടെലിവിഷൻ മേഖലയിലേക്കും ട്രാൻസ്ജൻഡർമാരെ നിയമിക്കാനും മടിച്ചില്ല. നയാബുൾപ്പെടെ 13 ട്രാൻസ്ജൻഡർ വ്യക്തികൾ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.