ബാേങ്കാക്ക്: മ്യാൻമറിൽ നിന്ന് ആറു ദിവസത്തിനിടെ 18,500ഒാളം റോഹിങ്ക്യൻ മുസ്ലിംകൾ ബംഗ്ലദേശിലേക്ക് പലായനം ചെയ്തതായി ഇൻറർനാഷണൽ ഒാർഗനൈസേഷൻ ഒാഫ് മൈഗ്രേഷൻ (െഎ.ഒ.എം). മ്യാൻമർ ൈസന്യം റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ ആക്രമണം തുടങ്ങിയ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് കടന്നത്.
ബംഗ്ലാദേശിലെ പ്രാദേശിക അധികാരികൾക്ക് മുമ്പിൽ റോഹിങ്ക്യൻ അഭയാർഥികൾ പേര് രജിസ്റ്റർ ചെയ്യാത്തതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നും െഎ.ഒ.എം അധികൃതർ അറിയിച്ചു.
അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന് വർഷങ്ങളായി വടക്കൻ മ്യാൻമറിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള അഭയാർഥി പ്രവാഹം ഇപ്പോഴും തുടരുകയാണ്. അതിർത്തി കടക്കുന്നവരുെട എണ്ണം നാലുലക്ഷം കവിഞ്ഞതിനാൽ അഭയാർഥികളെ തടയുമെന്ന് ബംഗ്ലാദേശ് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ അതിർത്തി കടക്കാൻ ശ്രമിച്ച ചിലരെ ബംഗ്ലാദേശ് സൈന്യം മ്യാൻമറിലേക്ക് തിരിച്ചയച്ചു.
ആറു ദിവസം മുമ്പ് നടന്ന ആക്രമണമാണ് പുതിയ പലായനത്തിന് കാരണമായത്. മ്യാൻമർ പൊലീസിനു നേരെ റൊഹിങ്ക്യൻ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായി സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 110ഒാളം പേർ കൊല്ലെപ്പട്ടിട്ടുണ്ട്. അതോടൊപ്പം റഖിനെ പ്രദേശത്തെ വീടുകൾക്ക് നേരെയും സൈന്യം ആക്രമണം നടത്തിയതോടെയാണ് ആയിരക്കണക്കിന് കുടംബാംഗങ്ങൾ നാടുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.