യമനില്‍ വെടിനിര്‍ത്തല്‍ ഇന്നു മുതല്‍

ജിദ്ദ: സഖ്യസേനയില്‍ രണ്ടുമുതിര്‍ന്ന സൈനിക തലവന്‍മാര്‍ യമനില്‍ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൗദി കേണല്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സഹ്യാന്‍, യു.എ.ഇ സൈന്യത്തിലെ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അലി അല്‍ ഖുത്ബി എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ താഇസിലുണ്ടായ റോക്കറ്റാക്രമണത്തില്‍ വീരചരമം പ്രാപിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി സൈന്യത്തിലെ ശക്തനായ പോരാളികളില്‍ ഒരാളായാണ് അബ്ദുല്ല അല്‍ സഹ്യാന്‍ അറിയപ്പെട്ടിരുന്നത്. യമന്‍ യുദ്ധത്തിലെ വീരോചിത പ്രകടനത്തിന് ശനിയാഴ്ചയാണ് പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയില്‍ നിന്ന് ധീരതാപതക്കം നേടിയത്. അടുത്ത ദിവസം തന്നെ തന്‍െറ മുന്നണിയിലത്തെിയ അദ്ദേഹം, വിമതരില്‍ നിന്ന് മോചിപ്പിച്ച താഇസില്‍ പട്രോളിങ് നടത്തവെയാണ് റോക്കറ്റാക്രമണത്തിനിരയായത്. അതിനിടെ, സൗദി-യമന്‍ അതിര്‍ത്തിയിലുണ്ടായ പോരാട്ടത്തില്‍ 50 ലേറെ ഹൂതികളെ സഖ്യസേന വധിച്ചു. വിവിധ സംഘങ്ങളായി അതിര്‍ത്തി ആക്രമിക്കാനത്തെിയ ഹൂതികളെ തുരത്തുകയും ചെയ്തു. ജീസാനിലെ വാദി അല്‍മുഗയ്യയിലെ അതിര്‍ത്തി പോസ്റ്റിന് സമീപം 200 ഓളം വരുന്ന ശത്രുസംഘമാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനത്തെിയതെന്ന് അല്‍ ഇഖ്ബാരിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കത്യൂഷ റോക്കറ്റുകള്‍, മോര്‍ട്ടാര്‍ ഷെല്ലുകള്‍, ടാങ്കുകള്‍ എന്നിവയടങ്ങിയ വിപുലമായ ആയുധശേഖരവുമായാണ് സംഘം എത്തിയത്. ദീര്‍ഘ നേരമായി സഖ്യസേനയുടെ നിരീക്ഷണത്തിലുണ്ടായിരുന്ന സംഘത്തെ നാലുമണിക്കൂര്‍ നീണ്ട പോരാട്ടത്തിലൂടെയാണ് പരാജയപ്പെടുത്തിയത്. താഴ്വര മുഴുവന്‍ ശത്രുക്കളുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ജുനൈദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.