ബഗ്ദാദ്: ഇറാഖിലെ തന്ത്രപ്രധാന മേഖലയായ റമാദി ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കാന്‍ സൈന്യം പോരാട്ടം തുടരുന്നു. മേഖലയില്‍ യു.എസ് പിന്തുണയോടെ സേന മുന്നേറുകയാണ്. മേഖലയില്‍ ഭാഗികമായി സൈന്യം പിടിമുറുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാവിലെ അന്‍ബാര്‍ പ്രവിശ്യയില്‍നിന്നാണ് സൈന്യം ആക്രമണം തുടങ്ങിയത്. 250നും 300 നുമിടയില്‍ ഐ.എസ് തീവ്രവാദികള്‍ റമാദിയിലുണ്ടെന്നാണ് സൈന്യത്തിന്‍െറ വിലയിരുത്തല്‍. തലസ്ഥാന നഗരിയായ ബഗ്ദാദില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് റമാദി.
ഡിസംബര്‍ അവസാനത്തോടെ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് പ്രതിരോധ മന്ത്രി ഖാലിദ് അല്‍ ഒബൈദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മേയിലാണ് സൈന്യത്തെ പരാജയപ്പെടുത്തി ഐ.എസ് റമാദി പിടിച്ചെടുത്തത്. കഴിഞ്ഞ മാസം ഐ.എസിനെതിരെ ശക്തമായി തിരിച്ചടിച്ച സൈന്യം ഐ.എസിന്‍െറ സ്വാധീന മേഖലയായ അന്‍ബാര്‍ പ്രവിശ്യ പിടിച്ചെടുത്തിരുന്നു.
സൈന്യത്തെ പ്രതിരോധിക്കാന്‍ സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ഐ.എസില്‍നിന്ന് വടക്കു പടിഞ്ഞാറന്‍ മേഖലയായ സിന്‍ജാര്‍ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.