അടിമസ്ത്രീകളുടെ പുനരധിവാസത്തിന് പാക്കേജുമായി ജപ്പാന്‍

സോള്‍: രണ്ടാം ലോകയുദ്ധ കാലഘട്ടത്തിലെ ലൈംഗിക അടിമസ്ത്രീകളുടെ പുനരധിവാസത്തിന് ജപ്പാനും ദക്ഷിണ കൊറിയയും ധാരണയിലത്തെി. ഇവരുടെ പുനരധിവാസത്തിനായി 87 ലക്ഷം ഡോളറിന്‍െറ സാമ്പത്തിക പാക്കേജാണ് ജപ്പാന്‍ പ്രഖ്യാപിച്ചത്. സോളില്‍ ഇരുരാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടായത്.

രണ്ടാം ലോകയുദ്ധ കാലത്ത് ജപ്പാന്‍ സൈനികരുടെ വേശ്യാലയത്തിലേക്ക് രണ്ടു ലക്ഷത്തോളം യുവതികളെയാണ്  കൊറിയ, ചൈന, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തായ്വാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് എത്തിച്ചത്.  ഇവരില്‍ ഏറെയും കൊറിയന്‍ സ്ത്രീകളായിരുന്നു. സൈനികരുടെ കൊടിയ പീഡനത്തിനിരയായവരെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന് ജപ്പാന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിദ വ്യക്തമാക്കി.

തീരുമാനത്തെ ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രി യുന്‍ ബ്യുങ്സെ പിന്തുണച്ചു.  കൊറിയന്‍ ജനതയുടെ ഹൃദയത്തെ മുറിപ്പെടുത്തിയ സൈനികരുടെ നടപടിയില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മാപ്പുപറഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു. അവരുടെ പുനരധിവാസത്തില്‍നിന്ന് ജപ്പാന്‍ പിന്മാറില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

അന്ന് അടിമകളാക്കിവെച്ച സ്ത്രീകളില്‍ 46 പേര്‍ വാര്‍ധക്യത്തിന്‍െറ അവശതയുമായി ദക്ഷിണ കൊറിയയില്‍ കഴിയുന്നുണ്ട്. സൈനികരുടെ കിരാത നടപടിയില്‍ ജപ്പാന്‍ മാപ്പുപറയണമെന്നും യുദ്ധകാല പീഡനങ്ങളെക്കുറിച്ച് ജാപ്പനീസ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഇരകള്‍ രംഗത്തുവന്നിരുന്നു. സൈന്യത്തിന്‍െറ കിരാത പീഡനങ്ങളാണ് അക്കാലത്ത് ഏറ്റുവാങ്ങിയത്. മനുഷ്യജീവി എന്ന പരിഗണനപോലും അവര്‍ തന്നില്ല. നരകതുല്യ ജീവിതത്തിന് പകരം നല്‍കാന്‍ ഒന്നിനും കഴിയില്ളെന്നതിനാല്‍ പുനരധിവാസ പദ്ധതിയില്‍ തൃപ്തയല്ളെന്ന് ഇരകളിലൊരാളായ 88കാരി യൂ ഹീ നാം പറഞ്ഞു.

എന്നാല്‍, കാലങ്ങളായി ഇക്കാര്യത്തില്‍ ധാരണയിലത്തൊന്‍ സര്‍ക്കാര്‍ ശ്രമംനടത്തുകയാണെന്നും അതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അവര്‍ സൂചിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.