ബഗ്ദാദ്: റമാദി ഐ.എസില്‍നിന്ന് പിടിച്ചെടുത്തശേഷം ഫലൂജയാണ് ഇറാഖി സൈന്യത്തിന്‍െറ അടുത്ത ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഫലൂജയുടെ വിവിധ ഭാഗങ്ങളില്‍ യു.എസ് പിന്തുണയോടെ സൈന്യം മുന്നേറ്റം തുടരുകയാണ്. ഫലൂജയില്‍ ഐ.എസിനെതിരെ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
യൂഫ്രട്ടീസ് നദിക്കരികില്‍നിന്ന് ഫലൂജയിലേക്കുള്ള ഐ.എസിന്‍െറ പ്രധാന സപൈ്ള പാത സൈന്യം ഉപരോധിച്ചു. അതേസമയം, ഏറ്റവും ആധുനികമായ മാരകായുധങ്ങളുപയോഗിച്ചാണ് ഐ.എസിന്‍െറ ചെറുത്തുനില്‍പെന്നും അതുകൊണ്ടുതന്നെ ഫലൂജ പിടിച്ചെടുക്കുന്നത് എളുപ്പമാവില്ളെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
തിങ്കളാഴ്ചയാണ് ഐ.എസിനെ കീഴടക്കി സൈന്യം റമാദി പിടിച്ചെടുത്തത്. ചൊവ്വാഴ്ച റമാദി സന്ദര്‍ശിച്ച പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിക്കു നേരെ വെടിവെപ്പ് നടന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കില്ല. 2016ഓടെ ഐ.എസിനെ ഇറാഖി മണ്ണില്‍നിന്ന് തുടച്ചുനീക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇറാഖിലെ തന്ത്രപ്രധാന മേഖലയായ മൂസില്‍ ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണ്്. 2014 ജൂണിലാണ് മൂസില്‍ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.