മസ്ജിദുല്‍ അഖ്സയില്‍ കാമറകള്‍ ഉടനില്ല

ജറൂസലം: സന്ദര്‍ശകരെ നിരീക്ഷിക്കാന്‍ മസ്ജിദുല്‍ അഖ്സയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം നീട്ടിവെച്ചതായി ജോര്‍ഡന്‍. ഫലസ്തീനികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തത്തെിയത് പരിഗണിച്ചാണ് നടപടി. 37 ഏക്കര്‍ വിസ്തൃതിയുള്ള മസ്ജിദുല്‍ അഖ്സ കോംപ്ളക്സ് പിടിച്ചെടുക്കാന്‍ ജൂത തീവ്ര വലതുപക്ഷം ശ്രമംനടത്തുന്നതായി സൂചന ഉയര്‍ന്നതോടെ ഒരു മാസമായി മേഖല  സംഘര്‍ഷാവസ്ഥയിലായിരുന്നു. ഇസ്രായേലി ക്രൂരതയില്‍ 75 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കാമറദൃശ്യങ്ങള്‍ ഫലസ്തീനികളെ ഇസ്രായേലിന് ഒറ്റുകൊടുക്കാനുള്ള വഴിയാകുമെന്ന നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്ത് പദ്ധതി ഉപേക്ഷിച്ചതായി അല്‍അഖ്സയുടെ മേല്‍നോട്ടച്ചുമതലയുള്ള ജോര്‍ഡന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.