മാഗ്നകാര്‍ട്ട ചൈനയില്‍ പ്രദര്‍ശനം തുടങ്ങി

ഹോങ്കോങ്: വിവാദങ്ങള്‍ക്കൊടുവില്‍ മാഗ്നകാര്‍ട്ട (സ്വാതന്ത്ര്യത്തിന്‍െറ വലിയ ഉടമ്പടി) ചൈനയില്‍ പ്രദര്‍ശനം തുടങ്ങി. കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്പൂര്‍ണ അധികാരം കൈയാളുന്ന ചൈനയില്‍ ലോകത്ത് ആദ്യമായി രാജവാഴ്ചക്കുമേല്‍ ജനകീയശബ്ദം അംഗീകരിക്കപ്പെട്ടതിന്‍െറ സാക്ഷ്യപത്രമായ മാഗ്നകാര്‍ട്ട പ്രദര്‍ശിപ്പിക്കുന്നത് വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. എന്നാല്‍, ചൊവ്വാഴ്ച ഹോങ്കോങ്ങില്‍ മാഗ്നകാര്‍ട്ട പ്രദര്‍ശനം ആരംഭിച്ചതായി ബ്രിട്ടീഷ് കൗണ്‍സില്‍ ജനറല്‍ കരോനില്‍ വില്‍സല്‍ അറിയിച്ചു. നേരത്തെ മെയിന്‍ലാന്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. ജനങ്ങള്‍ക്ക് പ്രദര്‍ശനം കാണുന്നതിന് ഇത് തടസ്സമാകുമെന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് വേദി മാറ്റാന്‍ ചൈന തയാറാകുകയായിരുന്നു.
ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചോ എന്നിവിടങ്ങളില്‍നിന്നായി ചൊവ്വാഴ്ച 20,000ത്തിനടുത്ത് ആളുകള്‍ മാഗ്നകാര്‍ട്ട കാണാന്‍ എത്തിയതായി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജവാഴ്ചക്ക് അറുതി കുറിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്‍െറ പുത്തന്‍വെളിച്ചം ലോകത്ത് പകര്‍ന്നുനല്‍കിയതിന്‍െറ ഏക തെളിവായ മാഗ്നകാര്‍ട്ട ഇംഗ്ളീഷ് ഭാഷയില്‍ രചിക്കപ്പെട്ട നിയമസംഹിതയാണ്. 1215 ജൂലൈയിലാണ് ഇംഗ്ളണ്ടിലെ കിങ് ജോണ്‍ മാഗ്നകാര്‍ട്ടയില്‍ ഒപ്പുവെക്കുന്നത്. 2015ല്‍ മാഗ്നകാര്‍ട്ടയുടെ 800ാം വാര്‍ഷികത്തിന്‍െറ ഭാഗമായാണ് ഇത് ലോകരാജ്യങ്ങളില്‍ പ്രദര്‍ശനത്തിനത്തെിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.