സോൾ: സുപ്രധാന കൂടിക്കാഴ്ചക്ക് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുടെ രാഷ്ട്രനേതാക്കൾ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെത്തി. മൂന്നുപേരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ ചരിത്രപരവും അതിർത്തിപരവുമായ പ്രശ്നങ്ങൾ ചർച്ചചെയ്യും. അതിനിടെ, ശനിയാഴ്ച ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്ങും ദക്ഷിണ കൊറിയൻ പ്രസിഡൻറ് പാർക് ഗ്യുൻ ഹെയും പ്രത്യേകം കൂടിക്കാഴ്ച നടത്തും.
മേഖലയിലെ പ്രധാന സാമ്പത്തിക പങ്കാളികളെന്ന നിലയിൽ വ്യപാരമേഖലയിലെ പ്രശ്നങൾ ചർച്ചചെയ്യും. മേഖലയിലെ അമേരിക്കയുടെ സുപ്രധാന സഖ്യരാജ്യമായ ദക്ഷിണ കൊറിയയിൽനിന്ന് ചൈന ചില ഉറപ്പുകൾ വാങ്ങുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് സമുദ്രാതിർത്തിയിൽ അമേരിക്കൻ സൈനിക അഭ്യാസം നടന്ന സാഹചര്യത്തിൽ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണ് കൽപിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.