നേപ്പാള്‍ ഭൂകമ്പത്തിന്  ആണ്ടു തികഞ്ഞു 


കാഠ്മണ്ഡു: രാജ്യത്തെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിന് ഒരാണ്ട്.  കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25 നാണ് നേപ്പാളിനെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. 9,000 ത്തോളം പേരുടെ ജീവനാണ് ഭൂകമ്പത്തില്‍ പൊലിഞ്ഞത്. ഭൂകമ്പത്തെ തുടര്‍ന്ന്  നേപ്പാളിന്‍െറ സാമ്പത്തികമേഖല തകര്‍ന്നടിഞ്ഞു. 
ദുരന്തം അതിജീവിച്ച 40 ലക്ഷം ജനത ഇപ്പോഴും താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ തുടരുകയാണ്.  ഇതിനെതിരെ പ്രതിഷേധപ്രകടനവും അരങ്ങേറി. ‘രാഷ്ട്രീയക്കാര്‍ അരമനകളില്‍, പൊതുജനങ്ങള്‍ ടെന്‍റുകളില്‍’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇരട്ടഭൂകമ്പത്തിനുശേഷം പതിനാലോളം തുടര്‍ചലനങ്ങള്‍ നടന്ന ജില്ലകളില്‍ ഇപ്പോഴും ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. ചിലയിടങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.