ആകാശയാത്രക്കിടയില്‍ പിറന്ന കുഞ്ഞിന് വിമാനക്കമ്പനിയുടെ പേര്

സിംഗപ്പൂര്‍ സിറ്റി: ആകാശയാത്രയില്‍ പിറന്ന കുഞ്ഞിന് വിമാനക്കമ്പനിയുടെ പേരിട്ടു. സിംഗപ്പൂരില്‍നിന്ന് മ്യാന്മറിലേക്കുള്ള യാത്രയില്‍ ജെറ്റ്സ്റ്റാര്‍ എയര്‍ലൈന്‍സിലാണ് ചരിത്രസംഭവം. ആസ്ട്രേലിയന്‍ സ്വദേശിയായ സോ ലെ ഹ്യൂ വിമാനയാത്രക്കിടെയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജെറ്റ്സ്റ്റാര്‍ എയര്‍ലൈന്‍സില്‍ ആദ്യമായിരുന്നു ഇത്തരമൊരു സംഭവം. അമ്മതന്നെയാണ് കുഞ്ഞിന് ജെറ്റ്സ്റ്റാര്‍ എന്ന് പേരിട്ടതും. വിമാന ജീവനക്കാരാണ് സാമൂഹികമാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടത്. ജെറ്റ്സ്റ്റാര്‍ എയര്‍ലൈന്‍സില്‍ പൂര്‍ണഗര്‍ഭിണികളെ യാത്ര ചെയ്യാന്‍ അനുവദിക്കാറുണ്ട്. പരമാവധി മൂന്നു മണിക്കൂര്‍ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്നുമാത്രം. സോ ലെ ഹ്യൂവിന് പ്രസവവേദനയനുഭവപ്പെട്ടപ്പോള്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനമാണ് കമ്പനി നല്‍കിയത്. അമ്മയുടെയും കുഞ്ഞിന്‍െറയും തുടര്‍ചികിത്സക്ക് 1000 സിംഗപ്പൂര്‍ ഡോളര്‍ വിമാനക്കമ്പനി സമ്മാനമായി നല്‍കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.