കെനിയയില്‍ മഴ കനത്തു; 17 മരണം

നൈറോബി: തലസ്ഥാന നഗരിയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ആറുനില കെട്ടിടം  തകര്‍ന്നും 17 പേര്‍ മരിച്ചു. രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തില്‍ 150 കുടുംബങ്ങള്‍ താമസിക്കുകയായിരുന്നു. 10 പേരുടെ മൃതദേഹം കണ്ടെടുത്തു. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരുകയാണ്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്‍റ് ഉഹ്രു കെനിയാത്ത സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിട ഉടമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഏഴുപേര്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.