തുര്‍ക്കിയില്‍ വീണ്ടും കാര്‍ബോംബ് സ്ഫോടനങ്ങള്‍; 11 പേര്‍ കൊല്ലപ്പെട്ടു

ഇസ്തംബൂള്‍: ദിവസങ്ങള്‍ക്കിടെ തുര്‍ക്കിയില്‍ വീണ്ടും കാര്‍ ബോംബ് സ്ഫോടനങ്ങള്‍. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ചയുമായി മൂന്ന് നഗരങ്ങളിലുണ്ടായ സ്ഫാടനങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ വാനിലും എലാസിഗിയിലും, ദക്ഷിണ നഗരമായ ബിത്ലിസിലുമാണ് സ്ഫോടനങ്ങളുണ്ടായത്.

സ്ഫോടനസ്ഥലങ്ങള്‍ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം സന്ദര്‍ശിച്ചു.പൊലീസ് സ്റ്റേഷനുകള്‍ ലക്ഷ്യമാക്കി നടന്ന രണ്ട് സ്ഫോടനങ്ങള്‍ക്കും പിന്നില്‍ കുര്‍ദ് സംഘടനയായ പി.കെ.കെയാണെന്ന് സര്‍ക്കാര്‍ ആരോപിച്ചു. വാനില്‍ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒരാളെ  അറസ്റ്റ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.