ഇസ് ലാമാബാദ്: കശ്മീരിലെ അവസ്ഥയില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോഓപറേഷന്‍ (ഒ.ഐ.സി) ആശങ്ക അറിയിക്കുകയും പ്രദേശത്തെ ജനങ്ങള്‍ക്ക് സ്വയം ഭരണാവകാശം നേടിയെടുക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തതായി പാകിസ്താന്‍. ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഇയാദ് അമീന്‍ മദനിയാണ് സംഘടനയുടെ പിന്തുണ പാകിസ്താന് വാഗ്ദാനം ചെയ്തതെന്ന് വിദേശകാര്യ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
മദനിയുടെ സന്ദര്‍ശനം കശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്യാനാണെന്ന് അവകാശപ്പെട്ട പ്രസ്താവനയില്‍, അദ്ദേഹവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസും കശ്മീരിലെ അവസ്ഥ അടക്കമുള്ള മുസ്ലിം ലോകത്തെ വെല്ലുവിളി ചര്‍ച്ചചെയ്തതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.