സിംഗപ്പൂര്‍ മുന്‍ പ്രസിഡന്‍റ് ആര്‍.എസ്. നാഥന്‍ അന്തരിച്ചു

സിംഗപ്പൂര്‍സിറ്റി: സിംഗപ്പൂര്‍ മുന്‍ പ്രസിഡന്‍റ് എസ്. ആര്‍ നാഥന്‍ (92) അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ഇന്ത്യന്‍ വംശജനായ നാഥന്‍ 1999 മുതല്‍ 2011 വരെ രണ്ട് തവണ പ്രസിഡന്‍റായിരുന്നു. ഏറ്റവും അധികകാലം സിംഗപ്പൂരിന്‍െറ പ്രസിഡന്‍റു പദവിയിലിരുന്നയാളാണ്.

ഒന്നുമില്ലായ്മയില്‍നിന്ന് രാജ്യത്തിന്‍െറ പരമോന്നത സ്ഥാനത്തത്തെിയ നാഥന്‍ സിംഗപ്പൂരിന് ഏറെ സംഭാവനയര്‍പ്പിച്ചായാളാണെന്ന് പ്രധാനമന്ത്രി ലീ സീന്‍ ലൂങ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാഥന്‍െറ മരണത്തോടനുബന്ധിച്ച് ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ദു$ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒൗദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച സംസ്കാരച്ചടങ്ങുകള്‍ നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.