സിംഗപ്പൂരില്‍ ഡ്രൈവറില്ലാ കാര്‍ ടാക്സി സര്‍വിസ് തുടങ്ങി

സിംഗപ്പൂര്‍: ലോകത്ത് ആദ്യമായി ഡ്രൈവറില്ലാ കാര്‍ ടാക്സി സര്‍വിസ് തുടങ്ങി. സിംഗപ്പൂരിലെ നുടൊനൊമി എന്ന സ്റ്റാര്‍ട്ടപ്പാണ് ഡ്രൈവറില്ലാ കാര്‍ രംഗത്ത് ഒരുപടി മുന്നിലത്തെിയിരിക്കുന്നത്. പരീക്ഷണ ഓട്ടത്തിന്‍െറ ഭാഗമായി വ്യാഴാഴ്ച മുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ടാക്സി ബുക് ചെയ്യുന്ന തെരഞ്ഞെടുത്ത ഉപഭോക്താക്കളെ തേടി ഡ്രൈവറില്ലാ കാറുകള്‍ എത്തിത്തുടങ്ങി. വണ്‍നോര്‍ത് ജില്ലയില്‍ 6.5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിര്‍ണിത കേന്ദ്രങ്ങളിലേക്ക് മാത്രമാണ് പരീക്ഷണയോട്ടം. പ്രാരംഭഘട്ടത്തില്‍ ഒരു ഡ്രൈവറും, സ്റ്റാര്‍ട്ടപ്പിലെ ഗവേഷകനും കാറിലുണ്ട്.

ഓണ്‍ലൈന്‍ ടാക്സി രംഗത്തെ അതികായന്മാരായ യൂബറിന് ക്ഷീണമുണ്ടാക്കുന്നതാണ് നുടൊനൊമിയുടെ നീക്കം. ഡ്രൈവറില്ലാ കാറുകള്‍ ഏതാനും ആഴ്ചക്കകം യു.എസിലെ പെന്‍സല്‍വേനിയയില്‍ പിറ്റ്സ്ബര്‍ഗ് നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു യൂബര്‍. ഈ രംഗത്ത് നിരവധി വര്‍ഷങ്ങളായി പരീക്ഷണയോട്ടം നടത്തുന്ന ഗൂഗ്ള്‍, വോള്‍വോ, തുടങ്ങിയ കമ്പനികളെയും നുടൊനൊമി ഞെട്ടിച്ചിരിക്കുകയാണ്.

ആറു കാറുകള്‍ നിരത്തിലിറക്കിയാണ് യു.എസിലെ മസാച്ചുസെറ്റ്സ് സര്‍വകലാശാല ഗവേഷകര്‍ ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പിന്‍െറ ചുവടുവെപ്പ്. ഈ വര്‍ഷാവസനത്തോടെ ഇത്തരത്തില്‍ ഒരു ഡസന്‍ കാറുകള്‍ സിംഗപ്പൂരിന്‍െറ നിരത്തുകളിലുണ്ടാവും. 2018ഓടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവുമെന്നാണ് സ്റ്റാര്‍ട്ടപ്പിന്‍െറ ആലോചന. മികച്ച അടിസ്ഥാനസൗകര്യങ്ങളും, ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ താരതമ്യേന കൂടുതലുള്ളതുകൊണ്ടുമാണ് ആദ്യം സിംഗപ്പൂരില്‍ സര്‍വിസ് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് സി.ഇ.ഒ കാള്‍ ഇയാഗ്നെമ്മയും സി.ഒ.ഒ. ഡൗഗ് പാര്‍കറും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.