2015ല്‍ യു.എ.ഇ ഇന്ത്യയില്‍ നിക്ഷേപിച്ചത് 6700 കോടി രൂപ

അബൂദബി: കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ യു.എ.ഇ 6700 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം. വിവിധ കമ്പനികളിലെ ഓഹരിനിക്ഷേപം ഉള്‍പ്പടെയുള്ള കണക്കാണിത്. കൂടുതലും ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലാണ് യു.എ.ഇ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ മീഡിയ അബൂദബി നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍. ഇന്ത്യയില്‍ നിന്നുള്ള ഉന്നതതല സംഘങ്ങളുടെ തുടര്‍ച്ചയായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.കേരളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് സ്ഥാപിച്ചതിലൂടെ ദക്ഷിണേന്ത്യയില്‍ വന്‍ നിക്ഷേപസാധ്യതകള്‍ക്കാണതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.