മൂസില്‍: ഇറാഖ് സര്‍ക്കാര്‍ പിന്തുണയുള്ള മിലീഷ്യകള്‍ അഭയാര്‍ഥി ക്യാമ്പുകളില്‍നിന്ന് കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഐ.എസിനെതിരായ അന്തിമയുദ്ധത്തിന് ഒരുങ്ങുന്നതിനു മുന്നോടിയായാണ് നടപടി. ഇറാഖില്‍ കുട്ടികളെ സൈന്യത്തില്‍ ചേര്‍ത്തുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കെ, ഈ മാസാദ്യം വടക്കന്‍ ഇറാഖിലെ ക്യാമ്പില്‍നിന്ന് കുട്ടികളെ കടത്തിക്കൊണ്ടുപോയതായി കുടുംബങ്ങള്‍ പറഞ്ഞു. നേരത്തേ ഇസ്ലാമിക് സ്റ്റേറ്റും ശിയാ സൈന്യവും കുട്ടികളെ സൈന്യത്തില്‍ ചേര്‍ത്തിരുന്നു.
ഗോത്രസൈന്യങ്ങള്‍ നൂറുകണക്കിന് അഭയാര്‍ഥി കുടുംബങ്ങളിലെ കുട്ടികളെ കടത്തിയിട്ടുണ്ട്. ഇക്കാര്യം സ്വതന്ത്ര പ്രവിശ്യയായ കുര്‍ദിസ്താനിലെ ഇര്‍ബിലിനടുത്ത് ദബാഗാ ക്യാമ്പ് നിവാസികള്‍ വെളിപ്പെടുത്തിയതായി ഹ്യൂമന്‍റെറ്റ്സ് വാച്ച് (എച്ച്.ആര്‍.ഡബ്ള്യു) വെളിപ്പെടുത്തി.
ഇറാഖി സുരക്ഷാസേന
ക്യാമ്പ് ചെയ്യുന്ന മൂസിലിനടുത്തുള്ള പട്ടണത്തിലേക്ക് കുട്ടികളെ കൊണ്ടുപോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. രാജ്യത്തെ ഐ.എസ് ശക്തികേന്ദ്രങ്ങള്‍ക്കെതിരെ പോരാടാന്‍ അവിടെവെച്ച് തയാറെടുപ്പ് നടത്തുകയാണ് സൈന്യം. ഫല്ലൂജ, റമാദി, തിക്രീത് എന്നിവയടക്കമുള്ള നഗരങ്ങളില്‍നിന്ന് ഐ.എസിനെ സൈന്യം തുരത്തിയിരുന്നു.
പ്രാദേശിക സൈന്യങ്ങള്‍ ഒഴിഞ്ഞ ലോറികളുമായി ക്യാമ്പിലത്തെുകയും യുദ്ധത്തിന് തയാറുള്ള കുട്ടികളും മുതിര്‍ന്നവരുമായി തിരിച്ചുപോവുകയുമാണെന്ന് ക്യാമ്പ് നിവാസികള്‍ ഹ്യൂമന്‍റൈറ്റ്സ് വാച്ചിനോട് പറഞ്ഞു. സൈനിക വിഭാഗം 250 പേരെയാണ് കൊണ്ടുപോയത്. ഇവരില്‍ ഏഴു പേരെങ്കിലും 18ന് താഴെയുള്ളവരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.