ബൈറൂത്: അലപ്പോയില്‍ സിറിയന്‍സൈന്യം പിടിച്ചെടുത്ത മേഖലയില്‍നിന്ന് മറ്റു ഭാഗങ്ങളിലേക്ക് 40,000ത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ പലായനം ചെയ്തതായി സിറിയന്‍ മനുഷ്യാവകാശസംഘം. കുര്‍ദിശ് നഗരമായ അഫ്റിന്‍ ഉള്‍പ്പെടെയുള്ള ഭാഗത്തുകൂടി വിവിധ സംഘങ്ങളായാണ് അഭയാര്‍ഥികള്‍ പലായനം ചെയ്യുന്നതെന്ന് നിരീക്ഷകസംഘം പറഞ്ഞു. നിലവില്‍ അടച്ചിട്ടുള്ള തുര്‍ക്കി അതിര്‍ത്തിപ്രദേശത്തുകൂടിയടക്കം നിരവധി അഭയാര്‍ഥികള്‍ എത്തിയതായി മനുഷ്യാവകാശസംഘം ഡയറക്ടര്‍ റാമി അബ്ദുറഹ്മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.