കോഹിനൂരിനുമേല്‍ അവകാശമുന്നയിക്കാന്‍ വകുപ്പുണ്ടോയെന്ന് പാക് കോടതി

ലാഹോര്‍: ബ്രിട്ടന്‍െറ കൈവശമുള്ള കോഹിനൂര്‍ രത്നത്തിനുമേല്‍ പാകിസ്താന്‍െറ അവകാശമുന്നയിക്കാന്‍ വകുപ്പുണ്ടോയെന്ന് വ്യക്തമാക്കാന്‍ ലാഹോര്‍ ഹൈകോടതി. രത്നം ഇന്ത്യക്കു നല്‍കില്ളെന്ന് ബ്രിട്ടന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ യഥാര്‍ഥ അവകാശികളെന്ന നിലക്ക് പാകിസ്താന്‍ അവകാശമുന്നയിക്കണമെന്നാവശ്യപ്പെട്ട് ബാരിസ്റ്റര്‍ ജാവേദ് ഇഖ്ബാല്‍ ജഫ്രി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ഖാലിദ് മഹ്മൂദ് ഖാന്‍ വകുപ്പു ചോദിച്ചത്. മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ട്. കേസിന്‍െറ സാധുതയെ സംബന്ധിച്ച് കോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്.
ഡിസംബറില്‍ ഇതുസംബന്ധിച്ചുവന്ന ഹരജി കോടതി രജിസ്ട്രാര്‍ കേസിന് സാധുതയില്ളെന്നുപറഞ്ഞ് തള്ളിയിരുന്നെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച ഹൈകോടതി ഹരജി അനുവദിക്കുകയായിരുന്നു. ബ്രിട്ടീഷ് രാജ്ഞി, പാകിസ്താന്‍ ബ്രിട്ടീഷ് ഹൈകമീഷന്‍, പാകിസ്താന്‍ സര്‍ക്കാര്‍ എന്നിവര്‍ കേസിലെ കക്ഷികളാണ്.
മഹാരാജ രഞ്ജിത് സിങ്ങിന്‍െറ പേരമകന്‍ ദലീബ് സിങ്ങില്‍നിന്നും ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തതാണ് രത്നമെന്ന് ഹരജിക്കാരന്‍ വാദിക്കുന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ ഗോല്‍കോണ്ട മൈനില്‍നിന്നും ലഭിച്ച കോഹിനൂര്‍ രത്നം മുഗള്‍ രാജാക്കന്മാരില്‍ നിന്നും അഫ്ഗാന്‍ ഭരണാധികാരികളിലും പിന്നീട് പഞ്ചാബ് രാജവംശത്തിന്‍െറ കൈകളിലുമത്തെി.  ഇപ്പോള്‍ ബ്രിട്ടന്‍െറ എലിസബത്ത് രാജ്ഞിയുടെ കിരീടത്തിലാണ് 105 കാരറ്റ് തൂക്കമുള്ള കോഹിനൂര്‍ രത്നമുള്ളത്.
1849ല്‍ പഞ്ചാബ് കീഴടക്കിയ ബ്രിട്ടീഷ് സൈന്യം സിഖ് രാജകുടുംബത്തില്‍ നിന്നും യുദ്ധ നഷ്ടപരിഹാരമെന്ന പേരില്‍ കോഹിനൂര്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ലാഹോറിലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ട്രഷറിയിലേക്ക് മാറ്റുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.