പിതൃത്വാവധിയാവശ്യപ്പെട്ട ജപ്പാന്‍ പാര്‍ലമെന്‍റംഗം അവിഹിതബന്ധത്തിന്‍െറ പേരില്‍ രാജിവെച്ചു

ടോക്യോ: ഭാര്യക്ക് മാതൃത്വാവധി നല്‍കുന്നതിനോടൊപ്പം ഭര്‍ത്താവിനും പിതൃത്വാവധി വേണമെന്ന ആവശ്യം ഉന്നയിച്ച ജാപ്പനീസ് എം.പി  അവിഹിതബന്ധത്തിന്‍െറ പേരില്‍ രാജിവെച്ചു. ഭാര്യയുടെ പ്രസവസമയത്ത് തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന കുറ്റസമ്മതത്തോടെയാണ് രാജി. കെന്‍സുകി മിയാസാകി എന്ന എം.പിയാണ് സ്ഥാനമൊഴിഞ്ഞത്. ഇദ്ദേഹത്തിന്‍െറ ഭാര്യ മെഗുമി കനേകോയും പാര്‍ലമെന്‍റംഗമാണ്.
മിയാസാകി പിതൃത്വാവധി  ഉന്നയിച്ചത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. അതിനിടയിലാണ് ഭാര്യയുടെ പ്രസവസമയത്ത്  കിമോണ ഡിസൈനറും മോഡലുമായ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ജാപ്പനീസ് ടാബ്ളോയ്ഡ് പത്രമായ ശുകന്‍ ബുന്‍ഷുന്‍ ഇവരൊരുമിച്ചുള്ള പടം പ്രസിദ്ധീകരിച്ചിരുന്നു. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ച മിയാസാകി ഇക്കാര്യത്തില്‍ ഭാര്യയോട് ക്ഷമ ചോദിച്ചിട്ടുണ്ടെന്നും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.