തിരുപ്പിറവി ദേവാലയം പുതുക്കിപ്പണിയുന്നു

ബത്ലഹേം: യേശുക്രിസ്തുവിന്‍െറ ജന്മദേശമായ ബത്ലഹേമിലെ പുരാതന ചര്‍ച്ചായ തിരുപ്പിറവി ദേവാലയം പുതുക്കിപ്പണിയുന്നു. രണ്ടു വര്‍ഷത്തെ തീവ്രയത്നത്തിനൊടുവിലാണ് പുതുക്കിപ്പണിയലിന്‍െറ പ്രാരംഭഘട്ടം വിദഗ്ധര്‍ പൂര്‍ത്തിയാക്കിയത്. ഫലസ്തീനികളുടെയും അന്താരാഷ്ട്ര വിദഗ്ധരുടെയും കൂട്ടായ ശ്രമത്തിലൂടെയാണ് ജോലികള്‍ പുരോഗമിക്കുന്നത്. പുതുക്കലിനുവേണ്ട കൂടുതല്‍ ചെലവും ഫലസ്തീനികളില്‍നിന്ന് തന്നെയാണ് സ്വരൂപിച്ചത്. കുരിശുയുദ്ധക്കാലത്തെ മാര്‍ബിളുകളും കലാസൃഷ്ടികളും മറ്റും പഴയ ശോഭയോടെ തിരിച്ചുകൊണ്ടുവന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളാണെങ്കിലും ദേവാലയം രാജ്യത്തെ പൈതൃക സമ്പത്താണെന്നും നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണെന്നും അവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് പദ്ധതിയില്‍ സജീവമാണ്. യേശു ജനിച്ചെന്നു കരുതുന്ന സ്ഥലത്ത് നിര്‍മിച്ച തിരുപ്പിറവി ദേവാലയത്തെ 2012ല്‍ അപകടാവസ്ഥയിലുള്ള ലോക പൈതൃകസ്ഥലങ്ങളുടെ പട്ടികയില്‍ യുനെസ്കോ പെടുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.