ട്രംപ് ക്രിസ്ത്യാനിയല്ളെന്ന് പോപ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ളെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെക്സികോയില്‍നിന്ന് വത്തിക്കാനിലേക്ക് മടങ്ങവേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപിന്‍െറ അഭയാര്‍ഥിവിരുദ്ധ നിലപാടുകള്‍ പരാമര്‍ശിച്ച് മാര്‍പാപ്പ പ്രതികരിച്ചത്.
‘വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം, എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നൊരാള്‍ ക്രിസ്ത്യാനിയല്ല. മനുഷ്യര്‍ക്കിടയില്‍ പാലങ്ങള്‍ പണിയുന്നതിനെപ്പറ്റി ആലോചിക്കാതെ മതിലുകളെപ്പറ്റി മാത്രം ആലോചിക്കുന്നയാള്‍ ക്രിസ്ത്യാനിയല്ളെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന ഒരു പുരോഹിതനു ചേര്‍ന്നതല്ളെന്നായിരുന്നു ട്രംപിന്‍െറ പ്രതികരണം. ‘ഒരു വ്യക്തിക്ക് പ്രത്യേകിച്ച്, ആത്മീയനേതാവിന് മറ്റൊരാളുടെ വിശ്വാസത്തെ ചോദ്യംചെയ്യാന്‍ അവകാശമില്ല. ക്രിസ്ത്യാനിയായതില്‍ അഭിമാനിക്കുന്നു. വത്തിക്കാനില്‍ ഐ.എസ് ആക്രമണം നടത്തുന്ന സാഹചര്യമുണ്ടായാല്‍ അതു തടയാന്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായിരുന്നെങ്കിലെന്ന് മാര്‍പാപ്പ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു. മാര്‍പാപ്പക്കെതിരെ ആരോപണങ്ങളുമായി പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാരനായ ട്രംപ് മുമ്പും രംഗത്തുവന്നിരുന്നു.

യു.എസ് പ്രസിഡന്‍റായാല്‍ മെക്സികോയില്‍നിന്നുമുള്ള കുടിയേറ്റം തടയാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മതിലുപണിയുമെന്നും 1.1 കോടി  അനധികൃത കുടിയേറ്റക്കാരെ കുടിയൊഴിപ്പിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. മാര്‍പാപ്പയുടെ പ്രതികരണം യു.എസിലെ ഇവാഞ്ചലിക്കല്‍ ക്രൈസ്തവര്‍ ഏറെയുള്ള സൗത് കരോ ലൈനയിലും നെവാദയിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന് കരുതുന്നു.‘സംഭവം വാര്‍ത്തയായതോടെ മാര്‍പാപ്പയോടുള്ള നിലപാട് മയപ്പെടുത്തി ട്രംപ് വീണ്ടും രംഗത്തത്തെി. മാര്‍പാപ്പയുമായി വാഗ്വാദം ആഗ്രഹിക്കുന്നില്ല. മെക്സിക്കന്‍ സര്‍ക്കാറിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്‍െറ ഒരു വശം മാത്രമേ മാര്‍പാപ്പ ശ്രദ്ധിച്ചിട്ടുള്ളൂ’. തന്‍െറ ആരാധനാപാത്രമായ പാപ്പ ഒരുപാട് സ്വഭാവഗുണങ്ങളുള്ളയാളാണെന്ന് വാഴ്ത്താനും ട്രംപ് മറന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.