ഡമസ്കസ്: സിറിയന്‍ ആഭ്യന്തര പ്രതിസന്ധി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ വന്‍ശക്തി രാഷ്ട്രങ്ങളുടെ ആഭിമുഖ്യത്തില്‍ എത്തിച്ചേര്‍ന്ന താല്‍ക്കാലിക സമാധാനസന്ധി ശുഭകരമാണെങ്കിലും അമേരിക്ക, റഷ്യ എന്നീ പ്രബലരാജ്യങ്ങളുടെ താല്‍പര്യസംരക്ഷണം കരാറിന്‍െറ മുഖ്യ ഉന്നമാണെന്ന് വ്യക്തം.
ആഭ്യന്തരവിപണിയില്‍ റഷ്യ അനുഭവിക്കുന്ന എണ്ണ പ്രതിസന്ധി കടുത്തതായിരിക്കെ കൂടുതല്‍ എണ്ണഖനനങ്ങള്‍ അനിവാര്യമായ ആ രാജ്യം വെടിനിര്‍ത്തലിന്‍െറ തണല്‍ തേടുന്നുണ്ട്. അതേസമയം, സിറിയയിലെ റഷ്യന്‍ സാന്നിധ്യത്തെ സംബന്ധിച്ച് അമേരിക്കന്‍ ഭരണകൂടത്തിന് അത്രയൊന്നും പരാതിയില്ളെന്നും വിവിധ സംഭവങ്ങള്‍ സൂചന നല്‍കുന്നു.
അമേരിക്കയുടെ പരോക്ഷ അനുമതിയോടെ ആയിരുന്നു റഷ്യ 2015 സെപ്റ്റംബറില്‍ സിറിയയിലത്തെിയതെന്ന് നിരീക്ഷകര്‍ വിലയിരുത്തുകയുണ്ടായി. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനെന്നപേരില്‍ എത്തിയ റഷ്യയുടെ സൈനിക സാന്നിധ്യത്തിനുള്ള അന്താരാഷ്ട്ര അംഗീകാരംകൂടിയാണ് പുതിയ കരാര്‍. സാമ്രാജ്യത്വം നിശ്ശബ്ദമായി സൃഷ്ടിച്ച ഐ.എസ് എന്ന ഭീകരഗ്രൂപ്പിനെ അമര്‍ച്ചചെയ്യുന്നതിനാണ് പ്രധാന വ്യോമാക്രമണങ്ങളെന്ന് വിശദീകരിക്കുന്ന രാഷ്ട്രങ്ങള്‍ സിറിയ, ഇറാഖ്, ലബനാന്‍ തുടങ്ങിയ പ്രധാന രാഷ്ട്രങ്ങളിലെ മേധാവിത്വംതന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഭീകരസംഘങ്ങളെപ്പോലെ റഷ്യന്‍പടയും ആശുപത്രികളും വിദ്യാലയങ്ങളും മാര്‍ക്കറ്റുകളും ബോംബ് വര്‍ഷംവഴി തരിപ്പണമാക്കിയിരുന്നു. എന്നാല്‍, അത് റഷ്യയുടെ സൈനികവിജയമായി മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടു. സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളില്‍ നിലനിന്ന ഐക്യത്തിന്‍െറ അവസാനകണികകള്‍ തകര്‍ക്കാനും പുതിയ കരാര്‍ നിമിത്തമായേക്കും. ഐ.എസിന്‍െറ ഉന്മൂലനം ലക്ഷ്യമിടുന്നതായി അമേരിക്കയും റഷ്യയും വാദിക്കുന്നതില്‍ കഴമ്പില്ളെന്ന് ഈ രാജ്യങ്ങള്‍ ഐ.എസുമായി നടത്തുന്ന ആയുധ ഇടപാടുകള്‍ വെളിപ്പെടുത്തുന്നു.
അറബ് മുസ്ലിം രാജ്യങ്ങളില്‍ ഏതുനേരവും സൈനിക ഇടപെടലിന് പഴുതുനല്‍കുന്ന ഇത്തരം കരാറുകളിലൂടെ ഭീകരതയുടെ ഉന്മൂലനമല്ല വന്‍ശക്തികളുടെ ലക്ഷ്യമെന്നും വെളിപ്പെടുന്നു. ഭീകരത വന്‍ ശക്തികള്‍ക്ക് സ്വന്തം താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള ചവിട്ടുപടികള്‍ മാത്രം.
(കടപ്പാട്: മിഡില്‍ ഈസ്റ്റ് മോണിറ്റര്‍)
കരാര്‍ ലംഘനം തുടരുന്നതായി റഷ്യയും വിമതരും
ഡമസ്കസ്: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്ന് 24 മണിക്കൂറിനകം സിറിയയില്‍ ഒമ്പതു ലംഘനങ്ങള്‍ നടന്നതായി റഷ്യ.
വടക്കന്‍ അലെപ്പോയിലെ നിരവധി ഗ്രാമങ്ങളില്‍ വ്യോമാക്രമണം നടന്നതായും ആരോപണമുണ്ട്. അതേസമയം, നുസ്റ ഫ്രണ്ടിനെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്ന് മനുഷ്യാവകാശസംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെല്‍ അബ്യാദില്‍ ഐ.എസിനെ കേന്ദ്രീകരിച്ച് 10 വ്യോമാക്രമണങ്ങള്‍ നടത്തിയതായി യു.എസ് സൈന്യം ബി.ബി.സിയോട് പറഞ്ഞു. അതിനിടെ, സര്‍ക്കാര്‍സൈന്യം 15 തവണ കരാര്‍ ലംഘിച്ചതായി വിമതര്‍ ആരോപിച്ചു. ശനിയാഴ്ച അര്‍ധരാത്രി മുതലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.