ഫുകുഷിമ നിലയത്തിന്‍െറ തലവന്മാര്‍ക്കെതിരെ കുറ്റം ചുമത്തി


¤േടാക്യോ: 2011 മാര്‍ച്ചില്‍ ആണവ ദുരന്തം സംഭവിച്ച ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തി. ഫുകുഷിമ നിലയം നിയന്ത്രിക്കുന്ന ടെപ്കോയുടെ മുന്‍ ചെയര്‍മാന്‍ സുനേഷിയ, വൈസ് പ്രസിഡന്‍റുമാരായിരുന്ന സുകേയ മുട്ടോ, ഇഷിറോ താകാകുറോ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇതാദ്യമായാണ് ഫുകുഷിമ ദുരന്തത്തില്‍ ആര്‍ക്കെങ്കിലുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. എന്നാല്‍, ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. 
കഴിഞ്ഞ ജൂലൈയില്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയായിരിക്കും ഇവരെ വിചാരണ ചെയ്യുക.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.