450 കോടി വര്‍ഷം പഴക്കമുള്ള ഉല്‍ക്കാശില ഭൂമിയില്‍ പതിച്ചു

മെല്‍ബണ്‍: ആഴ്ചകള്‍ക്കുമുമ്പ് ആസ്ട്രേലിയയിലെ ഒരു തടാകത്തില്‍ പതിച്ച ഉല്‍ക്കാശിലക്ക് ഭൂമിയെക്കാള്‍ പ്രായമുള്ളതായി ഗവേഷകര്‍ കണ്ടത്തെി. തെക്കന്‍ ആസ്ട്രേലിയയിലെ ഒരു തടാകത്തില്‍നിന്നാണ് 1.7 കിലോഗ്രാം ഭാരമുള്ള ഉല്‍ക്കാശില പെര്‍ത്ത് കര്‍ട്ടിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ജനുവരി ഒന്നിന് കണ്ടത്തെിയത്. പരിശോധനയില്‍ ഇതിന് 450 കോടി വര്‍ഷം പഴക്കമുള്ളതായി കണ്ടത്തെി. അഥവാ, സൗരയൂഥത്തിലെ ഏക ജൈവഗ്രഹമായ ഭൂമി ഉണ്ടാകുന്നതിന് മുമ്പേതന്നെ രൂപംകൊണ്ട ശിലയാണ് ഭൂമിയില്‍ പതിച്ചിരിക്കുന്നത്. സൗരയൂഥത്തിന്‍െറ തുടക്കത്തെക്കുറിച്ച് പുതിയ വിവരങ്ങള്‍ ഇതുവഴി ലഭിക്കുമെന്നാണ് കരുതുന്നത്.
ഡിസംബര്‍ അവസാന വാരത്തില്‍ രാജ്യത്ത് ഉല്‍ക്കാവര്‍ഷമുണ്ടായിരുന്നു. ഇതിലൊരു ശില എയ്റി തടാകത്തില്‍ പതിച്ചതായി ഇവിടെ സ്ഥാപിച്ച കാമറകളില്‍നിന്ന് വ്യക്തമായി. തുടര്‍ന്ന്, ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ശില കണ്ടത്തെിയത്. ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കാശിലകളില്‍നിന്ന് (ഉല്‍ക്കാദ്രവ്യങ്ങള്‍) മുമ്പും ഏറെ വിലപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടുമുമ്പ് ഭൂമിയില്‍ പതിച്ച അലന്‍ ഹില്‍സ് ഉല്‍ക്കാദ്രവ്യത്തില്‍ 1996ല്‍ ഗവേഷകര്‍ ഏതാനും സൂക്ഷ്മജീവികളെ തിരിച്ചറിഞ്ഞിരുന്നു. ചൊവ്വയില്‍നിന്ന് ഭൂമിയില്‍ പതിച്ചതായിരുന്നു ഇതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.