കൊളംബോ: തന്നെ വധിക്കാന്‍ ശ്രമിച്ച തമിഴ്പുലിക്ക് ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന മാപ്പുനല്‍കി. അധികാരമേറ്റതിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്നതിനിടെ വേദിയിലേക്ക് ശിവരാജ ജനീവന്‍ എന്ന മുന്‍ തമിഴ് പോരാളിയെ വിളിച്ചുവരുത്തി പരസ്യമായി മാപ്പുനല്‍കുകയായിരുന്നു.
2005ല്‍ സിരിസേന ജലസേചന മന്ത്രിയായിരിക്കെയാണ് ശിവരാജ അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത്. കേസില്‍ ശിവരാജ കഴിഞ്ഞകൊല്ലം 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. വേദിയിലത്തെിയ ശിവരാജയെ ഹസ്തദാനം ചെയ്ത സിരിസേന തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.
സഹിഷ്ണുതയും സ്ഥിരതയുമുള്ള ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സിരിസേന ഇതിനകം മുന്‍ഗാമി മഹിന്ദ രാജപക്സെ സര്‍ക്കാര്‍ തടവിലാക്കിയ എല്‍.ടി.ടി.ഇയുടെ നിരവധി മുതിര്‍ന്ന നേതാക്കളെ ശിക്ഷ ഇളവുചെയ്ത് കാരാഗൃഹവാസം അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, പ്രസിഡന്‍റിന്‍െറ നടപടി രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന വാദവുമായി എതിരാളികള്‍ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.