ഹൈഡ്രജന്‍ ബോംബ് പരീക്ഷണംസ്വയംപ്രതിരോധത്തിനെന്ന് കിം ജോങ് ഉന്‍

പ്യോങ്യാങ്: ഉത്തരകൊറിയയുടെ ആദ്യ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ ന്യായീകരിച്ച് പ്രസിഡന്‍റ് കിം ജോങ് ഉന്‍ രംഗത്ത്. യു.എസുമായുള്ള ആണവയുദ്ധത്തില്‍ ദക്ഷിണകൊറിയയുടെ സ്വയംപ്രതിരോധത്തിനാണ് പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനുശേഷം ആദ്യമായാണ് കിം പ്രതികരിക്കുന്നത്. പരീക്ഷണം വിജയകരമായതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയായിരുന്നു കിമ്മിന്‍െറ പ്രഖ്യാപനം. പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സൈന്യം തയാറായിരിക്കണമെന്നും കിം സൈന്യത്തോട് ആഹ്വാനം ചെയ്തു.
കൊറിയന്‍ തീരത്ത് യു.എസിന്‍െറ പ്രകോപനനീക്കങ്ങളെ പ്രതിരോധിക്കാനും പ്രാദേശിക സുരക്ഷക്കും വേണ്ടിയാണ് പരീക്ഷണം. ഒരു പരമാധികാര രാഷ്ട്രത്തിന്‍െറ അധികാരത്തില്‍പെട്ടതാണത്. അത് ആര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമില്ളെന്നും അദ്ദേഹം പറഞ്ഞതായി കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യു.എസും ദക്ഷിണകൊറിയയും യുദ്ധത്തിന് ശ്രമിക്കുകയാണെന്ന് ഉത്തരകൊറിയ പതിവായി ആരോപിച്ചിരുന്നു. ആണവമോഹവുമായി നടന്ന ഇറാഖിലെ സദ്ദാം ഹുസൈന്‍െറയും ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെയും പതനം ചൂണ്ടിക്കാട്ടിയാണ് ലോകം ഉത്തരകൊറിയയുടെ പ്രകോപനനീക്കത്തെ താരതമ്യപ്പെടുത്തുന്നത്. രണ്ടുദിവസം മുമ്പ് കിമ്മിന്‍െറ 33ാം ജന്മദിനത്തിലാണ് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയത്. പരീക്ഷണം അയല്‍രാജ്യമായ ദക്ഷിണകൊറിയയെ സമ്മര്‍ദത്തിലാക്കിയതിനു പുറമേ യു.എസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഉത്തരകൊറിയക്കെതിരെ രംഗത്തുവന്നിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.