നയ്പിഡാവ്: ഓങ്സാന്‍ സൂചിയുടെ ജനാധിപത്യ പാര്‍ട്ടി മാസങ്ങള്‍ക്കകം ഭരണം ഏറ്റെടുക്കാനിരിക്കെ രാജ്യത്തെ പ്രധാന വംശീയ ന്യൂനപക്ഷങ്ങളുമായി ഒൗദ്യോഗിക ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ നയ്പിഡാവിലാണ് സൂചി സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാറും വംശീയ ഗറില സൈന്യവും തമ്മില്‍ ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന ഉദ്ദേശ്യം. കഴിഞ്ഞ തവണ പ്രധാന സംഘങ്ങള്‍ ഒന്നുംതന്നെ കരാര്‍ ഒപ്പിട്ടിരുന്നില്ല. ഇവര്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ചയിലും വിട്ടുനിന്നു. മ്യാന്മറില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ സ്വയംഭരണം ആവശ്യപ്പെട്ടു വര്‍ഷങ്ങളായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. വിമത സംഘാംഗങ്ങളുമായുള്ള കൂടുതല്‍ സമാധാന ചര്‍ച്ചകള്‍ക്ക് കൂടിക്കാഴ്ച ഫലപ്രദമാകുമെന്ന് സൂചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.