തായ് വാനില്‍ ചരിത്രം കുറിച്ച് സായ് ഇങ് വെന്‍

തായ്പേയ്: ചരിത്രത്തിലാദ്യമായി തായ്വാനില്‍ വനിത പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശക്തമായ ഭരണവിരുദ്ധവികാരം നിലനിന്നിരുന്ന തെരഞ്ഞെടുപ്പില്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടി (ഡി.പി.പി)നേതാവ് സായ് ഇങ് വെന്‍ ആണ് വിജയിച്ചത്. ചൈനയില്‍ നിന്ന് വേര്‍പെട്ട് സ്വയംഭരണം വേണമെന്ന നിലപാടാണ് ഡി.പി.പിയുടേത്.

അതേസമയം, രാജ്യത്തിന്‍െറ അഭിവൃദ്ധിക്കായി ചൈനയുമായി നിലവിലുള്ള ബന്ധം തുടരുമെന്ന് സായ് ഇങ് വെന്‍ പ്രഖ്യാപിച്ചു. രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കാന്‍ പിന്തുണച്ചതില്‍ യു.എസിനും ജപ്പാനും അവര്‍ നന്ദിപറഞ്ഞു. തായ് വാനില്‍ പുതുയുഗം കുറിക്കാന്‍ മറ്റുപാര്‍ട്ടികള്‍ സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പ്രഫസറായിരുന്നു 59കാരിയായ ഇങ്വെന്‍. 2008ലാണ് ഇവര്‍ ഡി.പി.പി ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്.

എതിരാളി കുമിങ്താങ് പാര്‍ട്ടി സ്ഥാനാര്‍ഥി എറിക് ചു പരാജയം സമ്മതിച്ചു. സായ് ഇങ് വെന്‍ 58.1 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിക്ക് 32.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഒരുകാലത്ത് ചൈനയുടെ നിയന്ത്രണത്തിലായിരുന്ന തായ്വാന്‍. സൈന്യത്തിന്‍െറ സഹായത്തോടെ തായ്വാന്‍ പിടിച്ചെടുക്കുമെന്നും ചൈന ഭീഷണി ഉയര്‍ത്തിയിരുന്നു.

2008ല്‍ കുമിങ്താങ് പാര്‍ട്ടി അധികാരത്തിലേറിയ ശേഷമാണ് തായ്വാന്‍-ചൈന ബന്ധത്തില്‍ പുരോഗതിയുണ്ടായത്. പ്രസിഡന്‍റായിരുന്ന മാ യിങ് ജൂ നവംബറില്‍ സിംഗപ്പൂരില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ധാരണയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.