ബഗ്ദാദ്: ഇറാഖില്‍ അമേരിക്കന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി യു.എസ് എംബസി സ്ഥിരീകരണം. മൂന്നു യു.എസ് പൗരന്മാരെ ബഗ്ദാദില്‍നിന്ന് തട്ടിക്കൊണ്ടുപോയതായി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് എംബസിയുടെ പ്രതികരണം. കാണാതായ അമേരിക്കക്കാര്‍ക്കുവേണ്ടി ഇറാഖ് അധികൃതര്‍ നടത്തുന്ന പരിശോധനക്ക് എംബസി പൂര്‍ണ സഹകരണം നല്‍കുന്നതായി എംബസി വക്താവ് പറഞ്ഞു. അതേസമയം, കാണാതായവരെയൊ അവര്‍ ഏത് ജോലി ചെയ്യുന്നവരാണെന്നൊ പുറത്തുവിട്ടിട്ടില്ല. ഇവരെക്കുറിച്ച വിശദാംശങ്ങള്‍ പുറത്തുവിടാനായിട്ടില്ളെന്ന് യു.എസ് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ബഗ്ദാദിന്‍െറ കിഴക്കുപടിഞ്ഞാറന്‍ മേഖലയായ ദോറയുടെ പരിസരങ്ങളില്‍ ഇറാഖി സുരക്ഷാസേന ഇവര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇറാഖിലെ ഒരു കമ്പനിയാണ് തങ്ങള്‍ക്കു കീഴിലെ മൂന്ന് അമേരിക്കന്‍ കരാറുകാരെയും ഒരു ഇറാഖി ദ്വിഭാഷിയെയും രണ്ടു ദിവസം മുമ്പ് കാണാതായതായി ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചത്. ദോറയിലെ താമസസ്ഥലത്തുനിന്ന് തോക്കുധാരികള്‍ വെള്ളിയാഴ്ച ഉച്ചക്കുശേഷം ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
നിരവധി വാഹനങ്ങളിലത്തെിയായിരുന്നു റാഞ്ചല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.