ഫലസ്തീന്‍ സമാധാനത്തിന് യു.എന്‍ ഇടപെടണം –മഹ്മൂദ് അബ്ബാസ്

ജറൂസലം: സമാധാനത്തിനോട് ആഭിമുഖ്യമുണ്ടെങ്കിലും ഇസ്രായേല്‍ അംഗീകരിക്കാത്ത കരാറുകളോട് താല്‍പര്യമില്ളെന്ന് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേലില്‍നിന്ന് ഫലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേല്‍ അധിനിവേശം ഞങ്ങളെ ദുരിതത്തിലാഴ്ത്തി. ഫലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി പ്രമേയം കൊണ്ടുവരണം. അങ്ങനെ വന്നാല്‍ അധിനിവേശം അവസാനിക്കുകയും ഫലസ്തീന്‍ ജനത സ്വതന്ത്രരാവുകയും ചെയ്യും. ഫലസ്തീനില്‍ സുരക്ഷിതത്വവും സ്ഥിരതയും കൈവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.