സാമ്പത്തികതിരിമറി: രാജപക്സയുടെ മകന്‍ അറസ്റ്റില്‍

കൊളംബോ: സാമ്പത്തികതിരിമറിയെ തുടര്‍ന്ന് മുന്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ മകനെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ മകനും ലങ്കന്‍ നാവികസേനയിലെ ലെഫ്റ്റനന്‍റുമായ യോഷിത രാജപക്സ (27 ) ആണ് അറസ്റ്റിലായത്. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ യോഷിതിനെ ഫെബ്രുവരി 11 വരെ റിമാന്‍ഡ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കേസില്‍ രാജപക്സയുടെ മാധ്യമ സെക്രട്ടറിയെ ഉള്‍പ്പെടെ മറ്റ് നാലുപേരെയും അറസ്റ്റ് ചെയ്തു. സാമ്പത്തികതിരിമറിയില്‍ രാപക്സയുള്‍പ്പെടെ സഹോദരന്മാരും മൂത്തമകനും ഭാര്യയും അന്വേഷണം നേരിടുകയാണ്. അറസ്റ്റിന് പിന്നില്‍ മുന്‍വൈരാഗ്യമാണെന്നും കോടതിനടപടിയെ മാനിക്കുന്നെന്നും രാജപക്സ പ്രതികരിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.