കമ്പ്യൂട്ടര്‍ വൈറസില്‍ മുന്നില്‍ പാകിസ്താന്‍; ഇന്ത്യ എട്ടാമത്

സിംഗപ്പൂര്‍: ദുഷ്പ്രോഗ്രാമുകള്‍ വഴി കമ്പ്യൂട്ടറുകള്‍ ഏറ്റവുമധികം വൈറസ് ആക്രമണത്തിന് ഇരയാകുന്നതില്‍ മുന്‍പന്തിയില്‍ പാകിസ്താന്‍. മൈക്രോസോഫ്റ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടത്തെിയത്. ഇന്ത്യക്ക് ഇക്കാര്യത്തില്‍ എട്ടാം സ്ഥാനമാണ്. ഏഷ്യപസഫിക് മേഖലയില്‍ 10ല്‍ ആറ് കമ്പ്യൂട്ടറുകളും വൈറസ് ആക്രമണത്തിന് ഇരയാകുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു.

ഏറ്റവുമധികം കുഴപ്പങ്ങളുണ്ടാക്കുന്നത് മൂന്ന് ദുഷ്പ്രോഗ്രാമുകളാണ്. ഗമറൂ, സ്കീയാ, പീല്‍സ് എന്നിവയാണിവ. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും കൂടുതല്‍ ദുഷ്പ്രോഗ്രാമുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ശേഷിയുള്ളവയാണ് ഈ പ്രോഗ്രാമുകള്‍.

ലോകത്ത് ഏറ്റവുമധികം വൈറസ് ആക്രമണ സാധ്യതയുള്ള അഞ്ച് രാജ്യങ്ങളില്‍ നാലും ഏഷ്യ പസഫിക് മേഖലയിലാണ്. പാകിസ്താന്‍, ഇന്തോനേഷ്യ, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവയാണിവ. പട്ടികയില്‍ ഒന്നും രണ്ടും നാലും അഞ്ചും സ്ഥാനങ്ങളിലാണ് ഈ രാജ്യങ്ങള്‍. ഏഷ്യ പസഫിക് മേഖലയിലെ 19 രാജ്യങ്ങളില്‍ 40 ശതമാനത്തിലധികം കമ്പ്യൂട്ടറുകളും വൈറസ് ബാധിതമാണ്. ആഗോള ശരാശരി 20 ശതമാനത്തിനടുത്താണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.